25.8 C
Kollam
Wednesday 28th January, 2026 | 01:40:26 AM
Home News Breaking News 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; മാതാവിനും വടകര സ്വദേശിക്കുമെതിരെ പൊലീസ് കേസെടുത്തു

13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; മാതാവിനും വടകര സ്വദേശിക്കുമെതിരെ പൊലീസ് കേസെടുത്തു

Advertisement

കോഴിക്കോട്: കോഴിക്കോട് 13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശി അബ്ദുൽ റഫീഖിനും കുട്ടിയുടെ മാതാവിനുമെതിരെ കേസെടുത്ത് പൊലീസ്. മാതാവിൻ്റെ സുഹൃത്ത് രണ്ടര വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്.

മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അതേസമയം, കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ മാതാവിനെ പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി റഫീഖ് വിദേശത്ത് ആണുള്ളത്. ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. 13കാരി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here