Home News Kerala ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപയ്ക്ക് മുകളില്‍ വേണം

ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപയ്ക്ക് മുകളില്‍ വേണം

Advertisement

സ്വര്‍ണ വില റെക്കോര്‍ഡില്‍. പവന് 3,960 രൂപ വര്‍ധിച്ച് 1,17,120 രൂപയിലെത്തി. ഗ്രാമിന് 490 രൂപ വര്‍ധിച്ച് 14,640 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ സ്വര്‍ണ വില 1.17 ലക്ഷം രൂപ കടക്കുന്നത്. 21 ന് രേഖപ്പെടുത്തിയ 1,15,320 രൂപ എന്ന റെക്കോര്‍ഡ് പഴങ്കഥയായി.

ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.33 ലക്ഷം രൂപയ്ക്ക് മുകളില്‍ വേണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 1,33,040 രൂപയോളാണ് ചെവവ്. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അടങ്ങുന്ന വിലയാണിത്. അഞ്ചു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 6.63 ലക്ഷം രൂപയോളം നല്‍കണം. 

രാജ്യാന്തര സ്വര്‍ണ വില 4,900 ഡോളര്‍ കടന്ന് മുന്നേറിയതാണ് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്.

Advertisement