കൊച്ചി. എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു.
ശ്വാസകോശത്തിന്‍റെ പ്രവർത്തനം നിലച്ചതിന് പിന്നാലെ
ഹൃദസസ്തംഭനമുണ്ടാകുകയായിരുന്നു.ഡാനൺ എന്ന അപൂർവ ജനിതക രോഗത്തെ തുടർന്നാണ് ദുർഗ എറണാകുളം ജനറൽ ആശുപത്രിയിൽ ദുർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്..
ഡാനൺ ഡിസീസ് എന്ന അപൂർവ ജനിതക രോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 22നാണ് നേപ്പൾ സ്വദേശിനി ദുർഗ കാമിയുടെ ഹൃദയം മാറ്റിവെച്ചത്..തുടർന്ന് 31 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുർഗ..ഇന്ന് വൈകീട്ട് 4 മണിയോടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും ഹൃദസസ്തംഭനമുണ്ടാകുകയുമായിരുന്നു..അടിയന്തിര ചികിത്സ നൽകിയെങ്കിലും തുടർച്ചയായി ഹൃദസസ്തംഭനമുണ്ടായി.
തുടർന്ന് രാത്രി 10.5ഓടെ മരണം സംഭവിച്ചു..
ഡോക്ടർമാരുടെ കഠിന പരിശ്രമങ്ങൾക്ക് ദുർഗയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫെയ്സ്ബു്ക്കിൽ കുറിച്ചു.
നാളുകൾ നീണ്ട
നിയമപോരാട്ടത്തിനൊടുവിലാണ് ദുർഗ കാമിയുടെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്.. രാജ്യത്ത് ആദ്യമായി ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു എറണാകുളത്ത് നടന്നത്..മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുർഗയ്‌ക്ക് മാറ്റിവച്ചത്.
Home News Breaking News ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി മരിച്ചു



























