25.8 C
Kollam
Wednesday 28th January, 2026 | 01:40:31 AM
Home News Kerala ബൈക്ക് മോഷണത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍

ബൈക്ക് മോഷണത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍

Advertisement

എറണാകുളം കാക്കനാട് തുതിയൂരിലെ ബൈക്ക് മോഷണത്തിൽ കാപ്പ കേസ് പ്രതിയടക്കം രണ്ടുപേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി ഫിറോസ്, പള്ളുരുത്തി സ്വദേശി ടോണി എന്നിവരാണ് പിടിയിലായത്.

ജനുവരി 13 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി. തുതിയൂരിലെ സുഹൃത്തിൻ്റെ വീടിന് മുന്നിൽ വെച്ച ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി ഇവർ ഉപയോഗിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here