കൊച്ചി.ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രധാന പ്രതികളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 100 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്ന് പിടിച്ചെടുത്തു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പും അന്വേഷണപരിധിയിൽ വരുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി കണ്ടെത്തലുകൾ ശരിവെക്കുകയാണ് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ശബരിമലയിൽ നടന്നത് വ്യാപക ക്രമക്കേടും കൊള്ളയും. പ്രധാന പ്രതികളുടെ സ്വത്ത് വകകളാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ എട്ടോളം സ്വത്തുവകകൾ കണ്ടുകെട്ടി. ഭൂമിയുടെ രേഖകൾ മരവിപ്പിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണ്ണക്കട്ടികളാണ് പിടിച്ചത്. ചില ഉദ്യോഗസ്ഥർക്ക് അസ്വാഭാവികമായ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സ്വർണ്ണം ചെമ്പന്നെഴുതിയ രേഖകൾ ദേവസ്വം ആസ്ഥാനത്തുനിന്ന് കണ്ടെത്തി. സ്പോൺസർഷിപ്പ് ഇടപാടുകൾ ഭൂരിഭാഗവും ദുരൂഹം. കൊടിമരവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിലും തട്ടിപ്പ് നടന്നതായി ഇഡിയ്ക്ക് തെളിവ് ലഭിച്ചതായാണ് സൂചന. ഒരു ദിവസങ്ങളിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നുറപ്പ്

































