Home News Breaking News എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് തീരുമാനം

എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് തീരുമാനം

Advertisement

ആലപ്പുഴ. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിന് എസ്എൻഡിപി കൌൺസിലിന്റെ അംഗീകാരം. ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ച നടത്തും. കാലത്തിന്റെ അനിവാര്യതയാണ് നടപ്പാകാൻ പോകുന്നതെന്ന് ജി സുകുരമാരൻ നായരും പ്രതികരിച്ചു.

1976, 2005, 2012 ചരിത്രത്തിൽ മൂന്ന് തവണയാണ് എൻഎസ്എസും എസ്എൻഡിപിയും ഒന്നായത്. മൂന്ന തവണയും തല്ലിപ്പിരിഞ്ഞതും ചരിത്രം. പഴയതൊക്കെ മറന്നാണ് നാലാം തവണയും ഐക്യത്തിലേക്ക് നടന്നടുക്കുന്നത്. ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപി യോഗം കൌൺസിൽ യോഗത്തിൽ എതിർപ്പില്ലാതെ തീരുമാനം അംഗീകരിക്കപ്പെട്ടു. എൻഎസ്എസുമായുള്ള ചർച്ചകൾക്ക് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ചുക്കാൻ പിടിക്കും.

ഐക്യത്തിനുള്ള തീരുമാനം, എൻഎസ്എസുമായി ഇനി കൊമ്പുകോർക്കലില്ല, തുഷാറിനെ ചർച്ചകർക്ക് നിയോഗിച്ചു എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം കാലത്തിന്റെ അനിവാര്യതയെന്നും പ്രതികരണം. എക്സിക്യൂട്ടീവ് ചേർന്ന് ഐക്യത്തിൽ അന്തിമ തീരുമാനം.


മുസ്ലിം ലീഗിനോട് മാത്രമാണ് പ്രശ്നമെന്നും ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെ മുസ്ലിം സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിന് ജി സുകുമാരൻ നായർ തയ്യാറായില്ല.


Advertisement

LEAVE A REPLY

Please enter your comment!
Please enter your name here