തിരുവനന്തപുരം. വിവാദങ്ങൾക്ക് ഒടുവിൽ വിവാദ പരാമർശം
പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി
ചെറിയാൻ.പ്രസ്താവന വളച്ചൊടിക്കപ്പെട്ടെങ്കിലും
സഹോദരങ്ങൾക്കും ബഹുമാനിക്കുന്ന
സംഘടനകൾക്കും വേദനയുണ്ടാക്കിയത്
കൊണ്ട് പിൻവലിക്കുന്നുവെന്ന് സജി ചെറിയാൻ
വാർത്താകുറിപ്പിൽ പറഞ്ഞു.വർഗീയ
പ്രസ്താവനയിൽ ഖേദം പ്രകടനം കൊണ്ട്
മതിയാകില്ലെന്നും സജി ചെറിയാനെതിരെ
നടപടി വേണമെന്നും കെപിസിസി അധ്യക്ഷൻ
സണ്ണി ജോസഫ് പ്രതികരിച്ചു.
പാർട്ടിയിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം
ശക്തമായതോടെയാണ് വർഗീയ പരാമർശം
പിൻവലിച്ചോടാൻ മന്ത്രി സജിചെറിയാൻ
നിർബന്ധിതനായത്.വർഗീയ പരാമർശം ആര്
നടത്തിയാലും അതിനോട് യോജിക്കില്ലെന്ന്
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
ഇന്നലെ വ്യക്തമാക്കിയതോടെ പാർട്ടിയും
കൈവിട്ടെന്ന് വ്യക്തമായിരുന്നു.മുഖ്യമന്ത്രിയുടെ മൌനാനുവാദത്തോടെയാണ്പ്രസ്താവന
നടത്തിയതെന്ന വിമർശനവും ഖേദപ്രകടനം
നടത്താൻ സജി ചെറിയാനെ നിർബന്ധിതനാക്കി.
താൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചു
ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന
നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം
വേദനിപ്പിക്കുന്നു.ബഹുമാനിക്കുന്ന ചില
വ്യക്തികളും ആത്മീയ സംഘടനകളും
തെറ്റിദ്ധരിച്ചത് വേദനയുണ്ടാക്കുന്നു.
പറഞ്ഞതിൻെറ ഉദ്ദേശശുദ്ധി മനസിലാക്കാതെ
ആർക്കെങ്കിലും വേദനയോ പ്രസ്താവനയോ
ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം
പ്രകടിപ്പിക്കുന്നു.പ്രസ്താവന പിൻവലിക്കുന്നു
ഇതാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
എന്നാൽ ഖേദപ്രകടനം കൊണ്ട് പ്രശ്നം
തീരുന്നില്ലെന്നാണ് പ്രതിപക്ഷ നിലപാട്
ഖേദ പ്രകടനം നടത്തി തടിയൂരിയെങ്കിലും
നാളെ മുതൽ നടക്കുന്ന സിപിഎം സംസ്ഥാന
നേതൃയോഗത്തിൽ വിഷയം ചർച്ചയാകും




























