പാലക്കാട് .രണ്ടിടങ്ങളിലായി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടങ്ങളിൽ മൂന്നു മരണം. മണ്ണാർക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്തെ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ബിബിത്ത്, സുജിത്ത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കാഞ്ഞിക്കുളം വളവിൽ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേർക്ക് പരിക്ക്പറ്റി.
ഓട്ടോറിക്ഷ അഴുക്കു ചാലിലേക്ക് മറിഞ്ഞ് ഡ്രൈവർ വെള്ളിനേഴി സ്വദേശി പ്രകാശൻ മരിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുംവഴി പാലക്കാട് പുവത്താണി പള്ളിക്കുന്നിൽ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷയിലെ 3 യാത്രകാർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
































