കോഴിക്കോട്. തൊട്ടിൽപ്പാലത്ത് ഭക്ഷ്യവിഷബാധ. 60 പേർ ചികിത്സ തേടി. വിവാഹ സൽക്കാരത്തിലെ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നതാണ് സംശയം.
മാവുള്ളപറമ്പത്ത് രാജന്റെ വീട്ടിൽ ശനിയാഴ്ച രാത്രിയായിരുന്നു വിവാഹ സൽക്കാരം. ഇവിടുന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഞായറാഴ്ച വൈകിട്ടോടെ ഛർദിയും വയറുവേദനയും അനുഭവപ്പെട്ട 60 പേർ ചികിത്സ തേടി.45 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. താലൂക്ക് ആശുപത്രിയിൽ എത്തിയവർക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ പറഞ്ഞു.
ഏത് ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാവിലുംപാറ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഇത് സംബന്ധിച്ച് പരിശോധന ആരംഭിച്ചു.




























