25.8 C
Kollam
Wednesday 28th January, 2026 | 12:34:11 AM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ...

ശബരിമല സ്വർണ്ണക്കൊള്ള,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Advertisement

കൊച്ചി.ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില തന്ത്രി പ്രചാരക് സഭ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്താണ് സംഭവിക്കുന്നത് എന്ന് അഖില തന്ത്രി പ്രചാര സഭയ്ക്ക് ധാരണയില്ല. കേസിലെ പ്രതികളെ സംരക്ഷിക്കാൻ ആണോ തന്ത്രിസഭ ഇത്തരം ആക്ഷേപം ഉയർത്തുന്നത്. സി ബി ഐ അന്വേഷണം ആവശ്യം ഉന്നയിക്കുന്നതിൽ ഒരു കാരണവുമില്ലെന്നും ഹൈക്കോടതി ദേവസം ബഞ്ച് നിരീക്ഷിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഫെബ്രുവരി നാലിലേക്ക് മാറ്റി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

Advertisement