ആലപ്പുഴ.എന്‍എസ്എസ് എസ്എൻഡിപി കൂട്ടായ്മ അനിവാര്യമാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈ കാലത്ത് എല്ലാവരും ഐക്യത്തിന്റെ പാതയിൽ. ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിർഭാഗ്യവശാൽ ഐക്യം ഉണ്ടായില്ല. നായർ – ഈഴവ ഐക്യത്തിൽ ലീഗിന് അസംപ്തൃപ്തി ഉണ്ടായിരുന്നു. ഐക്യം ഇല്ലാതാക്കാൻ ലീഗ് ശ്രമിച്ചു
സംവരണ കാര്യത്തിൽ സർക്കാരുകൾക്ക് ഒന്നും ചെയ്യാനായില്ല. സംവരണം പറഞ്ഞ് ലീഗ് കൂടെ കൂട്ടി
ലീഗിന് ഒപ്പം കൂടിയതിൽ പിന്നീട് കുറ്റബോധം തോന്നി. NSS നെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് ലീഗ്. കൂടെ നിർത്തിയ ലീഗ് ഭരണം കിട്ടിയ ശേഷം ഒന്നും തന്നില്ല. അവഗണന മാത്രം നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം. താൻ മുസ്ലീം വിരോധി അല്ല ലീഗ് തന്നെ വർഗീയവാദി ആക്കി മാറ്റി. ലീഗിന്റെ വർഗീയ സ്വഭാവത്തെ താൻ എതിർത്തു
അതിന്റെ പേരിൽ തന്നെ വർഗീയ വാദി ആക്കി. ആടിനെ പട്ടിയാക്കി, പട്ടിയെ പേപട്ടി ആക്കി തല്ലി കൊല്ലാൻ ശ്രമിക്കുന്നു
വിഡി സതീശൻ ലീഗിന് പിന്തുണ നൽകുന്നു. എ കെ ആന്റണിയോ രമേശ് ചെന്നിത്തലയോ കെ സി വേണുഗോപാലോ പറയട്ടെ ഞാൻ വർഗീയ വാദി ആണെന്ന്. വിഡി സതീശൻ ഇന്നലെ മുളച്ച തകര. വിഡി സതീശൻ തന്നെ നിരന്തരം വേട്ടയാടുന്നു
ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും എസ്എൻഡിപിയേ പിളർത്താൻ ആവില്ല. ഞങ്ങൾ യോജിച്ചാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?
യോജിക്കേണ്ടവർ യോജിക്കണം. ഇത് കാലത്തിന്റെ അനിവാര്യത. ജനം ആഗ്രഹിക്കുന്ന ഐക്യം
ഐക്യത്തിന് എസ്എൻഡിപി മുൻകൈ എടുക്കും. ഞങ്ങളുടെ ദൗത്യം അതാണ്
ചർച്ചകൾക്ക് 21ന് യോഗം. എസ്എൻഡിപി-എൻ എസ് എസ് ഐക്യം. എസ്എൻഡിപിയുടെ യോഗം 21 ന് ആലപ്പുഴയിൽ
എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിക്കുമെന്ന് വെള്ളാപ്പള്ളി. എല്ലാ ശാഖാ ഭാരവാഹികളുടെയും അംഗീകരം തേടും. ലീഗ് ചാടികളിക്കാൻ പറയുമ്പോ കളിക്കുന്ന പാർട്ടിയായി കോൺഗ്രസ്സ് മാറി. എസ്എൻഡിപി – എൻഎസ്എസ്
ഒരു രാഷ്ട്രീയ പാർട്ടിക്കും ഐക്യം ഇടം നൽകില്ല. രാഷ്ട്രീയ നീക്കമില്ല
ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് കാണാം എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമില്ല
എൻഎസ്എസ് ചർച്ചക്കുള്ള വാതിൽ തുറന്നു കൂടികാഴ്ച്ച ഉടൻ ഉണ്ടാവും
സമയമോ തീയതിയോ തീരുമാനിച്ചില്ല. തനിക്ക് എതിരായ ആക്രമണം അതിരു കടന്നപ്പോൾ ആയിരിക്കും സുകുമാരൻ നായർ എനിക്കൊപ്പം നിന്നത്. ഞങ്ങൾ തമ്മിൽ നാളിതുവരെ ഫോണിൽ സംസാരിച്ചിട്ടില്ല. സതീശൻ ലീഗിന്റെ ഗുഡ് ബുക്കിൽ കയറാൻ ശ്രമിക്കുന്നു. എസ്എൻഡിപിയേ വിമർശിക്കുന്നത് അതിന് വേണ്ടി
വിഡി സതീശൻ രാഷ്ട്രീയം പഠിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു







































