കോട്ടയം. എൽഡിഎഫിൽ തുടരാനുള്ള ജോസ് കെ മാണിയുടെ നിലപാടിന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയുടെ പൂർണ പിന്തുണ. യുഡിഎഫ് ചവിട്ടിപ്പുറത്താക്കിയപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയനും സിപിഎമ്മുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായിട്ടുണ്ടെന്നും അതു മമാറ്റിയെടുക്കും. നിയമസഭയിൽ കൂടുതൽ സീറ്റുകൾ ചോദിക്കാനും സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു.
യുഡിഎഫ് പ്രതീക്ഷിച്ചതുപോലെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഒന്നുമുണ്ടായില്ല . തുറന്നിട്ട വാതിലിലൂടെ യുഡിഎഫ് പ്രവേശനത്തിന് ഇല്ലെന്ന് കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്തു . പിന്നാലെബ് യുഡിഎഫ് ചവിട്ടിപ്പുറത്താക്കിയപ്പോൾ ചേർത്തുപിടിച്ചത് പിണറായി വിജയനും സിപിഎമ്മും ആണെന്ന് ജോസ് കെ മാണി.
5 അഞ്ചുവർഷത്തെ പ്രവർത്തന മികവും കേരള കോൺഗ്രസ് ഉയർത്തി. ജനകീയശ്യങ്ങളിൽ പ്രതിപക്ഷത്തേക്കാൾ മികച്ച രീതിയിൽ ഇടപെട്ടു. എന്നാൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. അതാണ് തദ്ദേശത്തിൽ തിരിച്ചടിയായത്. പലയിടത്തും വോട്ടുകൾ നഷ്ടമായി. അതുകൊണ്ടുതന്നെ ഇത് മാറ്റിയെടുക്കാൻ ശ്രമിക്കുമെന്നും തീരുമാനം
നേതാക്കൾക്കിടയിലും ഭിന്നിപ്പില്ലെന്ന് മന്ത്രിയും എംഎൽഎമാരും ഒറ്റസ്വരത്തിൽ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചു. 15 സീറ്റെങ്കിലും ഇത്തവണ വേണമെന്ന് കേരള കോൺഗ്രസിൻറെ ആവശ്യം.






































