നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി വേട്ടയാടുന്നു,വയനാട് പൂതാടിയില്‍ സിപിഎമ്മിൽ പൊട്ടിത്തെറി

Advertisement

വയനാട്. സിപിഐഎമ്മിൽ പൊട്ടിത്തെറി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന സിപിഐഎം നേതാവുമായ എ.വി. ജയൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി വേട്ടയാടുന്നതായും, കടുത്ത അവഗണനയാണ് നേരിട്ടതെന്നും പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജയന്റെ നിലപാട് പൂതാടിയിലെ LDF ഭരണത്തെ ബാധിക്കുമെന്ന് ഉറപ്പായി

മൂന്നര പതിറ്റാണ്ടായി സിപിഐഎം സംഘടനാ രംഗത്തുണ്ടായിരുന്ന ആളാണ് Av ജയൻ. എസ്എഫ്ഐ – ഡിവൈഎഫ്ഐ സംഘടനാ രംഗത്തുനിന്ന് ഉയർന്നുവന്ന് കർഷകസംഘം ജില്ലാ പ്രസിഡണ്ട് വരെയായി. കഴിഞ്ഞ CPlM പുൽപ്പള്ളി ഏരിയ സമ്മേളനത്തിൽ ജയനെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കാതിരിക്കാൻ ഒരു പരാതി ഉയർത്തിക്കൊണ്ടുവന്നതായാണ് ആക്ഷേപം. ജില്ലാ സമ്മേളനം CK ശശീന്ദ്രൻ വിഭാഗം പിടിക്കുകയും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് P ഗഗാറിനെ മാറ്റി K റഫീഖ് വരികയും ചെയ്തു. ഇതോടെ എ വി ജയനെ പുൽപ്പള്ളി ഏരിയ കമ്മറ്റിയിൽ നിന്ന് തരം താഴ്ത്തി. പിന്നീട് മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിന് പാർട്ടി നടപടി കടുപ്പിച്ചു. പക്ഷേ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി നിയോഗിച്ചത് Av ജയനെ തന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്തി 10 സിറ്റിൽ എൽഡിഎഫ് 10 സീറ്റിൽ യുഡിഎഫ് എന്ന നിലയിൽ എത്തിച്ചു. എന്നാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയനെ എത്തിക്കാതിരിക്കാൻ നേതൃത്വം ഇടപെട്ടതായാണ് ആരോപണം. പാർട്ടിയിൽനിന്ന് അവഗണന നേരിടുന്ന സാഹചര്യത്തിലാണ് സംഘടനാ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മറ്റൊരു പാർട്ടിയിലേക്ക് ഇല്ല എന്നും എ വി ജയൻ പറയുന്നു

Av ജയന് ഏറെ സ്വാധീനമുള്ള മേഖലയാണ് കൂത്താടി എങ്കിലും പാർട്ടിയെ ബാധിക്കില്ലെന്ന് നിലപാടാണ് നേതൃത്വത്തിന്. ജയൻ അനുകൂലികളായ വാർഡ് അംഗങ്ങൾ ഈ ഭരണസമിതിയിൽ ഉണ്ട്. അതിനാൽ തന്നെ സിപിഐഎമ്മിന് ലഭിച്ച പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനാണ് സാധ്യത

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here