തിരുവനന്തപുരം.കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസര്‍കോട്ട് നിന്നാരംഭിച്ച യാത്ര കേരളത്തിലെ മുഴുവന്‍ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരിയിലും ഉള്‍പ്പെടെ 16 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് തലസ്ഥാനത്തെത്തുന്നത്. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ഓരോ ജില്ലകളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സ്നേഹവിരുന്നിലൂടെ ആശയവിനിമയം നടത്തിയാണ് യാത്ര മുന്നോട്ട് പോയത്. ഓരോ ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്ന പ്രധാനവിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയന് കാന്തപുരം അബൂബക്കർ മുസ്ലിയാർ കൈമാറും.








































