കൊയിലാണ്ടി.പ്ലാറ്റ് ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.തിക്കോടി സ്വദേശി രാമചന്ദ്രന്‍ ആണ് ട്രെയിൻ വരുമ്പോൾ ട്രാക്കിലേക് വീഴുകയും ട്രെയിൻ ഇടിക്കുകയും ചെയ്‌തത്.കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകിട്ട് ആണ് സംഭവം.ട്രാക്കിന്റെ നടുക്ക് വീണതിനാൽ രക്ഷപ്പെടുകയായിരുന്നു.പാലക്കാട്ടു നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പാലക്കാട്-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനാണ് ഇടിച്ചത്. കാലിന് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Home News Breaking News പ്ലാറ്റ് ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്


































