മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍

Advertisement

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി എക്സ്സൈസ് ഇന്‍സ്പെക്ടര്‍ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിനിടെയാണ് യുവതി അറസ്റ്റിലായത്. അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടിഎം ശശിധരന്റെ മകള്‍ എ. ഷില്‍നയുടെ കൈയില്‍ നിന്ന് 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടുകയും ചെയ്തു എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ ശ്രീകുമാര്‍ വി.പി പങ്കജാക്ഷന്‍, രജിരാഗ് വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജിഷ, ഷൈമ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയാണ് ഷില്‍ന.
ഇവര്‍ വീണ്ടും വില്‍പനയില്‍ സജീവമാണെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവന്‍ മയക്കുമരുന്ന് മാഫിയയുടെ കാരിയറാണ് ഷില്‍ന. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ടുപ്രകാരം കേസെടുത്തു. പ്രതിയെ കണ്ണൂര്‍കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here