ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് മകരസംക്രമദിനമായ ഇന്ന് സംസ്ഥാനത്തെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബി ജെ പി, ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കും.
വൈകിട്ട് 6 മണിക്ക് നടക്കുന്ന “വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി” പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേരുമെന്ന് നേതൃത്വം വ്യക്തമാക്കി. ബി ജെ പി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിയിക്കും.ശബരിമലയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദീപം തെളിയിക്കുന്നത്. സി ബി ഐ അന്വഷണത്തിന് തയ്യാറാവുക, കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അയ്യപ്പജ്യോതിയിലൂടെ ബി ജെ പി ഉന്നയിക്കും.

































