അടൂര്‍. അതിജീവിതയ്ക്കെതിരെ പരാതി.അതിജീവിതയ്ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ.ഇ-മെയിൽ മുഖാന്തരമാണ് പരാതി നൽകിയത്. തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നു എന്ന് ശ്രീനാദേവി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്
പൊതുസമൂഹത്തിൽ തന്നെ കരിവാരിത്തേക്കുന്ന തരത്തിലാണ് അതിജീവിത പരാതി നൽകിയത്. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ല. അതിജീവിതയെ താൻ അധിക്ഷേപിച്ചിട്ടില്ല. താനെന്നും സത്യത്തിനൊപ്പം ആണ് നിലനിൽക്കുന്നത്
അതിജീവിത എന്ന നിലയിൽ നിയമം തരുന്ന സംരക്ഷണത്തെ വ്യാജ പരാതികളിലൂടെ തനിക്കെതിരെ ഉപയോഗിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മ







































