ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യ,ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ എന്ന് സൂചന

Advertisement

സുല്‍ത്താന്‍ ബത്തേരി. ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യ.ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ.ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്ക്കൊപ്പം തന്നെ കാണാൻ വന്നിരുന്നു.ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളും താനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ് കാണാൻ വന്നത്.വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഈ സംഘം ജിനേഷിനെ മർദ്ദിച്ചതായി രേഷ്മ തന്നോട് പറഞ്ഞു

രേഷ്മയുടെ സാന്നിധ്യത്തിലാണ് ക്രൂരമായി മർദ്ദിച്ചത് പറഞ്ഞു.പിടിച്ചുമാറ്റാൻ നോക്കിയതിന് തുടർന്ന് രേഷ്മയുടെ കൈക്ക് പരിക്ക് ഉണ്ടായിരുന്നു.വാഹനത്തിൽ നിന്ന് ചാടും എന്ന് പറഞ്ഞതോടെയാണ് സംഘം ജിനേഷനെ വിട്ടയക്കാൻ തയ്യാറായതെന്ന് രേഷ്മ പറഞ്ഞു.രേഷ്മയുടെ മരണത്തിന് പിന്നിൽ ഈ സംഘത്തിൻറെ ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ട്

തൻ്റെ കേസിൽ പോലീസിൽ നിന്ന് നീതി ലഭിച്ചില്ല എന്ന് രേഷ്മയോട് അന്ന് പറഞ്ഞു. തൻ്റെ സുഹൃത്ത് ഇവരിൽനിന്ന് കടം വാങ്ങിയതിന് തൻ്റെ ഭാര്യയുടെ പേരിലുള്ള കാർ ഈ സംഘം പിടിച്ചു കൊണ്ടുപോയിരുന്നു.ഇതുമായി ബന്ധപ്പെട്ട് കോടതി നടപടികൾ തുടരുകയാണ്.താൻ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുണ്ടാസംഘം ഫോൺ ഭീഷണി മുഴക്കി

വീട്ടുകാരെ പോലും അപായപ്പെടുത്തുമെന്ന് ആയിരുന്നു ഭീഷണി.രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് താൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നും ഭീഷണി തുടരുകയാണെന്നും ശ്രീഹരി വെളിപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here