തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ വേതനം വർധിപ്പിച്ചു. എല്ലാ വിഭാഗം തടവുകാരുടെയും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. സ്കിൽഡ് വിഭാഗത്തിൽ വരുന്നവർക്ക് 168 മുതൽ 620 രൂപ വരെയും സെമി സ്കിൽഡ് വിഭാഗത്തിൽ വരുന്നവർക്ക് 153 മുതൽ 560 രൂപ വരെയും അൺ സ്കിൽഡ് വിഭാഗത്തിൽ വരുന്നവർക്ക് 127 മുതൽ 530 രൂപ വരെയുമാണ് ശമ്പളം വർധിപ്പിച്ചിരിക്കുന്നത്. ഇതിൽ 30 ശതമാനം വിക്ടിം കോമ്പൻസേഷനായി പിടിക്കും. ഏഴ് വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനം വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.






































