കേരളത്തിൽ താമര വിരിയുക എളുപ്പം ആയിരുന്നില്ല,ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Advertisement

തിരുവനന്തപുരം.കേരളത്തിൽ താമര വിരിയുക എളുപ്പം ആയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരം കോർപറേഷൻ നേടിയ ബിജെപി ഇനി കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രിയെയാണ് കാണാൻ പോകുന്നതെന്നും അമിത് ഷാ പറഞ്ഞു .ശബരിമലയുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ വിശ്വാസം സംരക്ഷിക്കാൻ കഴിയുമെന്നും അമിത് ഷാ ചോദിച്ചു . അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി കോർ കമ്മിറ്റി യോഗവും എൻഡിഎ നേതൃയോഗവും ചേർന്നു

വികസിത സുരക്ഷിത വിശ്വാസ സംരക്ഷണ കേരളം എന്ന മുദ്യാവാക്യമുയർത്തിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കം. ശബരിമല സ്വർണ്ണകൊള്ളയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച അമിത് ഷാ ഗുജറാത്ത് മോഡലിൽ കേരളത്തിൽ ബിജെപി സര്ക്കാർ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ എങ്ങനെ വിശ്വാസം സംരക്ഷിക്കുമെന്നും വിമർശനം.

അമിത്ഷാ പത്മനാഭക്ഷേത്ര സന്ദര്‍ശനം നടത്തുന്നു, രാജീവ് ചന്ദ്രശേഖര്‍ ഒപ്പം

കേരളത്തിൽ എൻഡിഎയും മുസ്ലീംലീഗ്, ജമാത്തെ ഇസ്ലാമി എന്നിവർ ഉൾപ്പെടുന്ന യുഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ബിജെപി ആസ്ഥാനത്തു ചേർന്ന എൻഡിഎ നേതൃയോഗത്തിലും കോർകമ്മറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്തു. ജനുവരിയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടി സംസ്ഥാനത്തെത്തിച്ച് നിയമസഭ തെരഞ്ഞടുപ്പിൽ നേരത്തെ കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here