Advertisement
കോഴിക്കോട്. സിറ്റിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 200 ഗ്രാമോളം MDMA യുമായി കോവൂർ സ്വദേശി പിടിയിൽ. പ്രതി MDMA യുമായി പിടിയിലാവുന്നത് ഇത് മൂന്നാം തവണ
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ കോവൂരിന് സമീപം വെച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബബിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും, കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്കോഡും ചേർന്ന് വില്പനയിക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ 200 ഗ്രാമോളം MDMA യുമായി കോഴിക്കോട് പൊക്കുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ അരുൺ കുമാർ @ കുമാരി (28 വയസ്സ് ) (ഇപ്പോൾ കോവൂർ ഓർഫനേജ് ഹോമിന് സമീപം വാടകയ്ക്ക് താമസിക്കുന്നു) ആണ് പിടിയിലായത്.
പ്രതി ബാംഗ്ലൂരിൽ നിന്നും മറ്റും മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് വില്പന നടത്തുന്ന ആളാണ്, ഇതിനു മുൻപും രണ്ടു പ്രാവശ്യം MDMA യുമായി പിടിയിലായിട്ടുണ്ട്. 2022 ൽ വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരികയായിരുന്ന 300 ഗ്രാമോളം MDMA യുമായി എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങുകയും, വീണ്ടും 2025 ഏപ്രിൽ മാസം MDMA വിൽപ്പന നടത്തുന്നതിനിടെ ഗോവിന്ദപുരം നാരങ്ങാളി അമ്പലത്തിന് സമീപം വെച്ച് 12 ഗ്രാമോളം MDMA യുമായി മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസിലും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ വീണ്ടും പിടിയിലാവുകയായിരുന്നു.
കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് പോലീസും, കോഴിക്കോട് സിറ്റി ഡാൻസഫ് സംഘവും ചേർന്ന് കഴിഞ്ഞദിവസം 712 ഗ്രാമോളം MDMA യുമായി വിമുക്തഭടനും, യുവതിയടക്കം നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റിയിൽ മാത്രം 2026 വർഷത്തിൽ ഇതുവരെ ഒരു കിലോ ഗ്രാമോളം MDMA പിടികൂടി.





































