കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.ഡി മണി തിരുവനന്തപുരത്ത് വന്നതിൽ
ദുരൂഹത ഇല്ലെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.
അതിനിടെ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്.ഐ.ടി തിരുവനന്തപുരത്ത് ചോദ്യം ചെയ്യുകയാണ്.
രമേശ് ചെന്നിത്തല ബന്ധപ്പെടുത്തിയ
വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ
കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത്.
ചെന്നൈയിലും,ഡിണ്ടിഗലിലും വരെ
പരിശോധന നീണ്ടു.എന്നാൽ ട
സ്വർണ്ണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്നാണ് SIT വിലയിരുത്തൽ.
ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നും എസ്ഐടിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.ഡി-മണി തലസ്ഥാനത്ത് വന്നതിൽ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണ് വന്നതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പറഞ്ഞതിൽ വിദേശ വ്യവസായി
ഉറച്ചു നിൽക്കുന്നുണ്ടെന്നും,ശബരിമലയിലെ
സ്വർണ്ണം എവിടെയെന്നു SIT മറുപടി
പറയണമെന്നും രമേശ് ചെന്നിത്തല
മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ ഇന്ന് രാവിലെയാണ് എസ്ഐടിക്കു മുന്നിൽ
ഹാജരായത്.കോടതി ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു.കോടതി നിര്‍ദേശ പ്രകാരമാണ് ഇന്ന് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായത്.





































