കൊല്ലം. ലഹരിക്കടത്തിന് ഒത്താശ ചെയ്തെന്ന കണ്ടെത്തലിൽ എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷന്.
കാലടി സ്റ്റേഷനിലെ CPO സുബീറിനെയാണ് സസ്പെൻഡ് ചെയ്തത്. പാസ്പോർട്ട് വെരിഫിക്കേഷൻ വിളിച്ചുവരുത്തി യുവതിയോട് അപമര്യാതയായി പെരുമാറിയ പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെയും സസ്‌പെൻഡ് ചെയ്തു.
പെരുംമ്പാവൂരിൽ 66 ഗ്രാം ഹെറോയിൻ പിടികൂടിയ കേസിലെ പ്രതിയുടെ ബന്ധുയായിരുന്നു സുബീർ. ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ്
സുബീറിന് ലഹരി മാഫിയയുമായുള്ള ബന്ധത്തെ കുറിച്ച് പോലീസിന് വിവര ലഭിച്ചത്. സിഡിആർ രേഖകൾ അടക്കം പോലീസ് ശേഖരിച്ചു. പിന്നാലെയാണ് സസ്പെൻഷൻ.പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചുണ്ട്.
കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ ആയ വിജീഷ് പാസ്പോർട്ട് വെരിഫിക്കേഷൻ വേണ്ടിയാണ് യുവതിയെ വിളിച്ചു വരുത്തിയത്. തുടർന്ന് അപമര്യാദയായി പെരുമാറി. യുവതി നൽകിയ പരാതിയിൽ വിജീഷിനെതിരെ ഹാർബർ പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഡിസിപി വിജീഷിനെ സസ്‌പെൻഡ് ചെയ്തു.




































