Advertisement
ഡെൽഹി. തെരുവ് നായ പ്രശ്നത്തിൽ നായ സ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി.കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മൃഗസ്നേഹികളോട് കോടതി. നായകളുടെ ആക്രമണം മാത്രമല്ല നായകൾ ഉണ്ടാക്കുന്ന അപകടങ്ങളിലും ആശങ്ക ഉണ്ടെന്നും സുപ്രീംകോടതി. തെരുവ് നായകൾ മൂലം ഉണ്ടായ അപകടത്തിൽ 20 ദിവസത്തിനിടെ രണ്ട് ഹൈക്കോടതി ജഡ്ജിമാർക്കാണ് പരിക്കേറ്റതൊന്നും കോടതി.എല്ലാ തെരുവ് നായകളെയും ഷെൽട്ടറിൽ ആക്കുന്നത് കൊണ്ട് പരിഹാരം ആകില്ലെന്ന് നായസ്നേഹികൾക്ക് വേണ്ടി കപിൽ സിബൽ വാദിച്ചു. അക്രമകാരികളായ നായകളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് പത്തനംതിട്ടയിൽ നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിൽ ഇന്നത്തേക്ക് വാദം പൂർത്തിയായി നാളെ വീണ്ടും വാദം തുടരും.





































