Advertisement
തിരുവനന്തപുരം: ക്രൈസ്തവ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ അതിജീവിക്കുവാൻ ഒരുമിച്ചുള്ള പോരാട്ടം നടത്തേണ്ട കാലഘട്ടമാണിതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ഡോ.മാത്യൂസ് മാർ സിൽവാനിയോസ് പറഞ്ഞു. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് (എൻ സി എം ജെ ) തിരുവനന്തപുരം ജില്ലാ സമ്മേളനം വൈഎംസി എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ഷെവലിയർ ഡോ.കോശി എം ജോർജ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് ഡോ.പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. സോൾ വിന്നിങ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ, സെൻറ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, കെ.സി സി ജില്ലാ പ്രസിഡൻ്റ് റവ. എ ആർ നോബിൾ, റവ.റ്റി ആർ സത്യരാജ്, റവ.അസറിയ ജോസഫ്, റവ.ആർ വി.സോണി, എ.ജെ ചെറിയാൻ, ബിജു ഉമ്മൻ, എം.ജി ജെയിംസ് എന്നിവർ പ്രസംഗിച്ചു.






































