പാലക്കാട്. പാലക്കാട് ജില്ലാ ആശുപത്രിൽ ചികിത്സ തുടർന്ന് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് കൃത്രിമകൈ വെക്കാൻ പണം നൽകുമെന്ന് മന്ത്രി വീണ ജോർജ്.വനിത – ശിശു വികസന വകുപ്പിൻ്റെ ബാല നിധിയിൽ നിന്ന് കൃത്രിമ കൈവെക്കാൻ പണം അനുവദിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം കൃത്രിമ കൈ വെക്കാൻ പണം നൽകാമെന്ന് കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നാലെ ആണ് സർക്കാർ വാഗ്ദാനം
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് 9 വയസ്സുകാരി വിനോദിനി വീണ് കൈക്ക് പരിക്ക് പറ്റുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ചികിത്സാ പിഴവിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 30 നു കുട്ടിയുടെ കൈ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മുറിച്ചുമാറ്റി. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് മകളുടെ ചികിത്സാ ചെലവ് താങ്ങില്ലെന്നും സഹായം ഉറപ്പാക്കണം എന്നും പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ മാത്രമാണ് ഇതുവരെ കുടുംബത്തിന് ലഭിച്ചത്. എന്നാൽ കൃത്രിമ കൈ വെക്കാൻ ആവശ്യമായ 7 ലക്ഷം രൂപ നൽകാനോ ചികിത്സ ഉറപ്പാക്കാനോ സർക്കാർ നടപടി ഉണ്ടായിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസം കുട്ടിക്ക് കൈവെച്ചും നൽകാമെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശൻ കുടുംബത്തെ അറിയിച്ചിരുന്നു..കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി കൈയിൻ്റെ അളവും എടുത്തു. പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം.
കുട്ടിയ്ക്ക് അടിയന്തിരമായി ധനസഹായം നല്‍കേണ്ടതിന്റെ ആവശ്യകത പരിഗണിച് മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്
കൃത്രിമ കൈ വയ്ക്കാന്‍ ബാല നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും.
പാലക്കാട് ജില്ലാ ആശുപത്രിൽ ചികിത്സയെ തുടർന്ന് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് കൃത്രിമ കൈ നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ്
Advertisement






































