ഡെൽഹി.ദൈവത്തെ പോലും വെറുതേ വിട്ടില്ല, ശങ്കർ ദാസിന് സുപ്രീം കോടതിയിൽ തിരിച്ചടി. സ്വർണ്ണക്കൊള്ള കേസിൽ എല്ലാ അംഗങ്ങൾക്കും ഉത്തര വാദിത്വമുണ്ടെന്ന ഹൈക്കോടതി പരാമർശം തൻ്റെ ഭാഗം കേൾക്കാതെയാണെന്നും ആ പരാമർശം നീക്കണമെന്നും കാട്ടി ബോർഡ് അംഗമായിരുന്ന കെ.പി ശങ്കർ ദാസ് നൽകിയ ഹർജിയിലാണ് സുപ്രിം കോടതി പ്രതികൂല നിലപാട് സ്വീകരിച്ചത്. .
ശങ്കർ ദാസിന് പത്മകുമാറിനെയും അംഗം വിജയകുമാറിനെയും പോലെ ഉത്തരവാദിത്വം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. നിങ്ങൾ ദൈവത്തെ പ്പോലും വിട്ടില്ലെന്ന പരാമർശവും കോടതി നടത്തി
എസ് ഐ ടി കൂടുതൽ അറസ്റ്റുകൾ നടത്താതിരിക്കുന്നത് സ്വാധീനം മൂലമെന്ന് ആ ക്ഷേപമായിരുന്നു. അതിനിടെ ഒരു ലിറ്റ്മസ് ടെസ്റ്റ് പോലെ സുപ്രിം കോടതിയുടെ നിലപാട് അറിയാനുള്ള നീക്കമാണ് നടന്നതെന്ന് സൂചനയുണ്ട്. സുപ്രിം കോടതി പരാമർശം എതിരായതോടെ എസ് ഐ ടി ക്കോ അന്വേഷണത്തിനോ എതിരെ സുപ്രിം കോടതിയെ സമീപിച്ച് നിയമപരമായ നീക്കങ്ങൾ നടത്തിയാൽ വിലപ്പോവില്ലെന്ന വ്യക്തമായ സൂചനയാണ് പ്രതിഭാഗത്തിനും രാഷ്ട്രീയ കക്ഷിയും കിട്ടിയത്.






































