വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Advertisement

പാലക്കാട്: പാലക്കാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്.

വട്ടേനാട് ജി വിഎച്ച്‌ എസ് എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ഇന്നലെയായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മുത്തശ്ശിമാര്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും മരിച്ചിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയതായി തൃത്താല പൊലീസ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here