Advertisement
മസ്‌കത്തിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മലയാളി വനിത മരിച്ചു. കൊല്ലം തഴവ സ്വദേശിനി ശാരദ അയ്യർ (52) ആണ് മരിച്ചത്. ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടം.
കൃഷി ശാസ്ത്രജ്‌ഞരായ കൊല്ലം ഓച്ചിറ തഴവ കുതിരപ്പന്തി വെങ്ങാട്ടം പള്ളി മഠത്തിൽ പരേതരായ ഡോ. ആർ ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ്. പിന്നണി ഗായിക ചിത്ര അയ്യർ സഹോദരിയാണ്. കഴിഞ്ഞമാസം 11ന് ആണ് അച്ഛൻ ഡോ. ആർ ഡി അയ്യർ മരണപെട്ടത്. അച്ഛന്റെ സംസ്കാര ചടങ്ങുകൾക്കായി നാട്ടിലേക്ക് പോയ ശാരദ കഴിഞ്ഞ 24നാണു മസ്‌കറ്റിലേക്ക് തിരിച്ചു വന്നത്.































