27.1 C
Kollam
Wednesday 25th February, 2026 | 11:14:07 PM
Home News Breaking News ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ സാങ്കേതിക പിഴവ്, യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്; കൊച്ചിയിൽ ഒരു ട്രാഫിക്...

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ സാങ്കേതിക പിഴവ്, യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്; കൊച്ചിയിൽ ഒരു ട്രാഫിക് നിയമ ലംഘനത്തിന് രണ്ട് തവണ പിഴ

Advertisement

കൊച്ചി: ഒരു സ്ഥലത്ത് നടന്ന ട്രാഫിക് നിയമ ലംഘനത്തിന്‍റെ ചിത്രമുപയോഗിച്ച് ഒരു വാഹനത്തിന് ഒരു ദിവസം രണ്ടു തവണ പിഴ ചുമത്തിയ സംഭവത്തിൽ അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. ഉദ്യോഗസ്ഥര്‍ക്കു പറ്റിയ സാങ്കേതിക പിഴവെന്ന് വിശദീകരണം. വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നൽകിയിട്ടുണ്ട്. പരാതി ഉന്നയിച്ച യുവാവിനോട് ഖേദ പ്രകടനം നടത്തി പൊലീസ്.

പൊലീസ് നടപടിയ്ക്കെതിരെ വലിയ രോഷമാണ് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്തായാലും ആ സംഭവത്തില്‍ സിറ്റി ട്രാഫിക് എസിപിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. പരാതിക്കാരനായ യുവാവിനോട് നേരിട്ട് ഖേദം രേഖപ്പെടുത്തിയ പൊലീസ് അനധികൃതമായി ചുമത്തിയ ചെലാന്‍ റദ്ദാക്കുകയായിരുന്നു.

Advertisement