തിരുവനന്തപുരം. കീം എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ മാർക്ക് നിശ്ചയിക്കുന്ന രീതിയിലെ മാറ്റം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി..
വിഭാഗ്ധ സമിതി ശിപാർശ സർക്കാർ അംഗീകരിച്ചാണ് ഉത്തരവ് ഇറക്കിയത്.. ഇതോടെ മുൻവർഷങ്ങളിലേത് പോലെ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് കീമിൽ മാർക്ക് കുറയില്ല.. റാങ്ക് പട്ടിക തയ്യാറാക്കുന്ന പുതിയ രീതി പ്രോസ്പക്ടസിൽ ഉൾപ്പെടുത്താനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.. കഴിഞ്ഞ തവണ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച് പരീക്ഷയും നടത്തിയ ശേഷമായിരുന്നു ഫോർമുല പരിഷ്കരിച്ചത്.. ഇതേ തുടർന്നാണ് ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കേണ്ടി വന്നത്.. കണക്ക്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിൽ തമിഴ്നാട് മാതൃക തുടരാനും തീരുമാനിച്ചിട്ടുണ്ട്..
Home News Breaking News കീം എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ മാർക്ക് നിശ്ചയിക്കുന്ന രീതി, സർക്കാർ ഉത്തരവിറക്കി







































