പ്രതീക്ഷയോടെ 2026 നെ വരവേറ്റ് തെക്കൻ കേരളം.. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ശംഖുമുഖം, കോവളം ബീച്ചുകളിൽ വിപുലമായി ആഘോഷമാണ് സംഘടിപ്പിച്ചത്.. തിരുവനന്തപുരം കനകക്കുന്നിലെ വസന്തോത്സവത്തിൽ ആയിരങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടി
കോവളം കാസ്റ്റ് വില്ലേജിലും പപ്പഞ്ഞി കത്തിച്ച് പുതുവർഷത്തെ വരവേറ്റു. 2025 ന് ആഘോഷത്തോടെ വിട പറയാൻ കോവളത്തെയും, ശംഖുമുഖത്തേയും കടൽത്തീരങ്ങളിലേക്ക് ആയിരങ്ങൾ എത്തി
പൂക്കളും, ദീപാലങ്കാരങ്ങളുമായി കനക്കുന്നിൽ വസന്തോൽസവം.
മാനവീയം വീഥിയിലും പുതുവൽസര രാവ് ആഘോഷമാക്കി
കൊല്ലത്ത് മൂതാക്കരയിലും, തങ്കശ്ശേരിയിലും പുതുവർഷത്തെ വരവേൽക്കാൻ വൻ ജനാവലിയാണ് ഒത്തുകൂടിയത്.

































