കൊച്ചി. പാപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റ് കൊച്ചി. വെളി, പരേഡ് ഗ്രൗണ്ടുകളിൽ വിപുലമായ പുതുവത്സരാഘോഷം നടന്നു. മൂന്ന് ലക്ഷത്തോളം ആളുകൾ പങ്കെടുത്തു
സങ്കടങ്ങളെ കത്തിച്ച് കളഞ്ഞ് പുത്തൻ പ്രതീക്ഷകളോടെ ഫോർട്ട് കൊച്ചി വെളിമൈതാനം 2026 നെ വരവേറ്റു. 2.50 ലക്ഷത്തോളം ആളുകൾ എത്തിയതായാണ്
കണക്ക്
കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലും
പാപ്പാഞ്ഞി കത്തിയമർന്നു.
കനത്ത പോലീസുരക്ഷയിലായിരുന്നു
ഫോർട്ട് കൊച്ചിയിലെ ആഘോഷം.
തൃക്കാക്കരയിലും വിപുലമായ ആഘോഷത്തോടെയാണ്
പുതുവർഷത്തെ വരവേറ്റത്.
ആലപ്പുഴ ബീച്ചിലും, കോട്ടയം വടവാതൂരും
പുതുവത്സരാഘോഷത്തിനായി ആയിരക്കണക്കിനാളുകൾ എത്തി.


































