ചങ്ങനാശേരി. 149ാമത് മന്നം ജയന്തി ആഘോഷങ്ങൾ ഇന്നും നാളെയുമായി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഇന്ന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കും. 10.30ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസാരിക്കും. എൻ.എസ്. എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. നാളെ 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗവും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.





































