കോഴിക്കോട്. പരുത്തിപ്പാറയിൽ യുവതിയോടും കുട്ടിയോടും ക്രൂരത. ഭർത്താവും കുടുംബവും വീട്ടിൽ കയറ്റാത്തതിനാൽ നാല് ദിവസമായി വീട്ടുവരാന്തയിലാണ് ഇവർ കഴിയുന്നത്. ബന്ധം പിരിഞ്ഞതാണെന്നും ഇവരെ കുടുംബത്തിന്റെ ഭാഗമാക്കാൻ ആകില്ലെന്നുമാണ് ഭർതൃ വീട്ടുകാരുടെ നിലപാട്.
മലപ്പുറം ചേളാരി സ്വദേശി ഹസീനയും 9 വയസ്സു കാരനായ മകനും നാല് ദിവസമായി കഴിയുന്നത് പൂട്ടിയവീടിന് പുറത്ത്. ഭർത്താവ് മണ്ണാറക്കൽപറമ്പ് മുഹമ്മദ് ഫാസിലും കുടുംബവും വീട് പൂട്ടിപ്പോയി. ഇതോടെയാണ് കൊടും തണുപ്പുള്ള രാത്രിയിലും ഇങ്ങനെ കഴിയേണ്ടി വന്നത്.
2015 ലായിരുന്നു ഫാസിലുമായുള്ള ഹസീനയുടെ വിവാഹം. മൂന്നു വർഷത്തിനുശേഷം കുടുംബത്തിൽ പ്രശ്നങ്ങളായി. നാട്ടിലെ പ്രമുഖരും മഹല്ല് കമ്മിറ്റിയും ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഹസീനയെ ത്വലാഖ് ചൊല്ലി എന്നും ഇനി ഇവർക്കൊപ്പം ജീവിതം സാധ്യമല്ല എന്നുമാണ് ഫാസിലിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹല്ലിലേക്ക് കത്ത് നൽകിയിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോവുകയാണെന്നും ഫാസിൽ പ്രതികരിച്ചു.
Comments are closed.





























തലാഖ് ഇപ്പോൾ ശിക്ഷാർഹമല്ലേ