തിരുവനന്തപുരം. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ്ങ് കമ്മിറ്റി തെരത്തെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴ് വരെ നടക്കും.
അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള തീരുമാനത്തിലേക്ക് ഇലക്ഷൻ കമ്മീഷൻ കടന്നത്. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിൽ നാലും, ജില്ലാ പഞ്ചായത്തുകളിൽ അഞ്ചും , മുനിസിപ്പാലിറ്റികളിൽ ആറും , നഗരസഭകളിലേക്ക് എട്ടും സ്റ്റാന്റിങ്ങ് കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.സ്ഥാനാർത്ഥികൾക്ക് സ്വയം നാമനിർദേശ പത്രിക സമർപ്പിക്കാം. ആരും നിർദേശിക്കുകയോ പിന്താങ്ങുകയോ വേണ്ട. സ്റ്റാന്റിങ് കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ സംവരണം നിർബന്ധമാക്കിയിട്ടുണ്ട്.






































