തിരുവനന്തപുരം:കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ.
സെനറ്റ് അംഗമായ ഡോ. സാം സോളമന് രജിസ്ട്രാർ ഇൻ ചാർജ് പദവി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.
ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറിന്റെ പരാതിയിലാണ് ഗവർണറുടെ നടപടി.
അധ്യാപക പ്രതിനിധിയായ സെനറ്റ് അംഗത്വം ഉപേക്ഷിച്ചാൽ മാത്രം ചുമതല നൽകുന്നത് പരിഗണിക്കാം എന്നാണ് വൈസ് ചാൻസലറുടെ നിലപാട്.
പുതിയ രജിസ്ട്രാർ ചുമതല ഏറ്റെടുക്കുന്നത് വരെ നിലവിലെ ജോയിൻറ് രജിസ്ട്രാർ ആർ രശ്മിയോട് ചുമതലയിൽ തുടരാൻ വി.സിയുടെ നിർദ്ദേശം.
ഇതിനിടെ സ്ഥിരം രജിസ്ട്രാറെ നിയമിക്കാനുള്ള നടപടികളിലേക്ക് സിൻഡിക്കേറ്റ് കടന്നതായി സൂചനയുണ്ട്.






































