25.9 C
Kollam
Wednesday 11th February, 2026 | 09:07:50 PM
Home News Breaking News പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ല

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ല

Advertisement

പാലക്കാട്‌. ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ലയിൽ സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ. 5 പഞ്ചായത്തുകളിൽ  സ്വതന്ത്രരുടെ പിന്തുണയോ നറുക്കെടുപ്പോ ആകും പ്രസിഡൻ്റിനെ തീരുമാനിക്കുക. എൽഡിഎഫ് , യുഡിഎഫ് , എൻഡിഎ  മുന്നണികൾക്ക് തുല്യമായി  സീറ്റുകൾ വീതം ലഭിച്ച  പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡൻ്റാക്കി ഭരണം പിടിക്കാനാണ് മുന്നണികളുടെ നീക്കം. 60 വർഷം കോൺഗ്രസ് ഭരിച്ച പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഐഡിഎഫ് സഖ്യത്തോടെ ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകൾ ലഭിച്ച വടക്കഞ്ചേരി പഞ്ചായത്തും ആയിലൂർ പഞ്ചായത്തും സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫും പിടിച്ചെടുത്തു. അതേസമയം എൻഡിയേക്കും എൽഡിഎഫിനും തുല്യം ഉള്ള പറളി പഞ്ചായത്ത് ബിജെപി പിടിച്ചെടുക്കുകയാണെങ്കിൽ ജില്ലയിൽ ബിജെപി ഭരണത്തിലേർന്ന മൂന്നാമത്തെ പഞ്ചായത്തായി പറളി മാറും. രാവിലെ പത്തരയോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുക

Advertisement