തിരുവനന്തപുരം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്തു തുടക്കമായി.
പൊലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ സഹകരിക്കുന്നത് ഇരുപത്തിയഞ്ചോളം ഐ.ടി കമ്പനികളാണ്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ
പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും ആദ്യ കമ്പനിയും തമ്മില്‍ ധാരണാപത്രം കൈമാറി.
ഐ.റ്റി മേഖലയിൽ ഉൾപ്പടെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം
വ്യാപകമായതോടെയാണ് പുതിയ പദ്ധതി.
ഈ വർഷം മാത്രം 30,991 മയക്കുമരുന്ന്
കേസുകളാണ് രജിസ്റ്റർ ചെയ്തത്.
349 കേസുകൾ കൊമേഴ്സ്യൽ ക്വാണ്ടിറ്റിയിലും,957 കേസുകൾ ഇന്റർമീഡിയേറ്റ് കേസുകളായും
രജിസ്റ്റർ ചെയ്തു.യുവാക്കൾ കൂടുതലായി ജോലി ചെയ്യുന്ന ഐ.റ്റി കമ്പനികൾ
ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികൾ
ലക്ഷ്യം വെച്ചാണ് പോലീസിന്റെ
പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ്
പദ്ധതി.
പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും.അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന നടത്തും.അത്തരം പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി.
മദ്യം, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്.





































