ആലപ്പുഴ. മലയാളി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ട്രെയിനിൽ നിന്ന് വീണു മരിച്ചു
ചേർത്തല സ്വദേശി റെന്നീസ് (52) ആണ് മരിച്ചത്
രാജ്കോട്ട് എയർപോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു
ഗാന്ധിധാം തിരുനെൽവേലി ഹംസഫർ എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു
ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം
പുലർച്ചെ റെന്നീസിനെ കാണാത്തതിനാൽ സഹയാത്രക്കാരൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കങ്കാവലി – സിന്ധുദുർഗ് സ്റ്റേഷനുകൾക്കിടയിൽ മൃതദേഹം കണ്ടെത്തി





































