തങ്കയങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും

Advertisement

പന്തളം.ശബരിമല ശാസ്താവിന് മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള  തങ്കയങ്കി ഘോഷയാത്ര ഇന്ന് രാവിലെ 7 മണിയോടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്ര തിരുനാൾ ബാലരാമ വർമ ശബരിമലയിൽ സമർപ്പിച്ചതാണ് 451 പവൻ തൂക്കം വരുന്ന തങ്കയങ്കി. 7 മണിയോടെ ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ സജ്ജമാക്കിയ പ്രത്യേകത രഥത്തിലേക്ക് തങ്ക അങ്കി പേടകങ്ങൾ പ്രവേശിപ്പിക്കും. ഇന്ന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും മറ്റന്നാൾ പെരുനാട് ശാസ്താ ക്ഷേത്രത്തിലും വിശ്രമിക്കുന്ന ഘോഷയാത്ര സംഘം 26-ാം തീയതി ഉച്ചയോടെ പമ്പയിൽ എത്തും. ഉച്ചഭക്ഷണത്തിനുശേഷം പേടകങ്ങൾ തലച്ചുമടായി ശരം കുത്തിയിൽ എത്തിക്കുമ്പോൾ ദേവസ്വം ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ചേർന്ന് സ്വീകരിക്കും. വൈകിട്ട് ആറരയോടെ തങ്കയങ്കി ചാർത്തി ദീപാരാധന നടക്കും. തങ്കയങ്കി ഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here