തിരുവനന്തപുരം. മതിയായ യോഗ്യത ഇല്ല എന്ന് കണ്ടെത്തി പ്രിൻസിപ്പൽ സയന്റിസ്റ്റ് പദവിയിലെ നിയമനം റദാക്കിയ
കേരള സർവകലാശാലയിലെ BJP സിൻഡിക്കേറ്റ് അംഗത്തിനെതിരെ പ്രതിഷേധിക്കാൻ SFI.
ഡോ. TG വിനോദ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഇന്ന് ലോക് ഭവൻ മാർച്ച് നടത്തും.. മതിയായ യോഗ്യത ഇല്ല എന്ന് കണ്ടെത്തിയതിനാൽ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായി ഡോ. TG വിനോദ് കുമാറിനെ നിയമിച്ച ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.. ടിജി വിനോദ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യവുമായി ഇടത് സിൻഡിക്കേറ്റങ്ങളും രംഗത്തെത്തി..


































