ശബരിമല സ്വർണ്ണക്കൊള്ള, സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപെടലുകളിൽ
വിശദമായ അന്വേഷണം നടത്തും

Advertisement

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപെടലുകളിൽ
വിശദമായ അന്വേഷണം നടത്താൻ SIT.


സിഇഒ പങ്കജ് ഭണ്ടാരിയുടെ അറസ്റ്റിനു
പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.അറസ്റ്റിലായ
പങ്കജ് ഭണ്ടാരിക്കും ജ്വല്ലറി ഉടമ
ഗോവർദ്ധനും സ്വർണ്ണക്കൊള്ളയിൽ
നിർണ്ണായക പങ്ക് ഉണ്ടെന്നാണ് വിലയിരുത്തൽ.ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊളള നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

സ്മാര്‍ട് ക്രിയേഷന്‍സ് ശബരിമലയില്‍ എത്തുന്നത് 2009 ലാണെന്ന്
അവർ തന്നെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചിരുന്നു.
ശബരിമലയിലെ ഉപക്ഷേത്രങ്ങളില്‍ സ്വര്‍ണം പൂശിയതായും അവകാശ വാദം ഉന്നയിച്ചതോടെയാണ് ആ വഴിക്ക് അന്വേഷണം.അതേ സമയം പാളികളിൽ
നിന്നും ഉരുക്കിയ സ്വർണ്ണം എവിടെയെന്നു കണ്ടെത്താൻ അന്വേഷണ സംഘത്തിനു
ഇതു വരെ കഴിഞ്ഞിട്ടില്ല.പങ്കജ് ഭണ്ടാരി,ഗോവർദ്ധൻ എന്നിവരിൽ നിന്നും
കണ്ടെടുത്ത സ്വർണ്ണം ശബരിമലയിലേതു
തന്നെയെന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല.
ഉന്നതരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും SIT നടത്തുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here