വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം

Advertisement

പാലക്കാട് വാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എസ്‌സി, എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിക്കുംവരെ കേരളത്തില്‍ തുടരുമെന്നും ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് പറയുന്നു. രണ്ടു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ സ്ത്രീകളും ക്രൂരമായി മര്‍ദിച്ചെന്നാണ് മൊഴി. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.
31 കാരന്‍ രാംനാരായണനെ ആള്‍കൂട്ടം തല്ലി കൊന്നത് കഴിഞ്ഞ ബുധന്‍ വൈകീട്ടാണ്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങളാണ്. 2 മണിക്കൂര്‍ രാംനാരായണനെ പൊതിരെ തല്ലിയത് 15 പേര്‍. അതില്‍ അഞ്ചോളം സ്ത്രീകള്‍. അവശനായി കിടന്നപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. നിലവില്‍ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ക്കെതിരെ ഈ ദിവസങ്ങളില്‍ നടപടിയുണ്ടാകും. അതിനിടെ പ്രതികളില്‍ പലരും ഒളിവില്‍ പോയി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here