പാലക്കാട് .വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് അതിഥി തൊഴിലാളി രാംനാരായണൻ ഭയ്യാ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും നിലവിൽ അഞ്ചുപേരുടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം ആകും ഇനി തുടർനടപടികൾ. അതേസമയം പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉയർത്തി ഡിവൈഎഫ്ഐ രംഗത്തെത്തി. അറസ്റ്റിലായ അഞ്ചുപേരിൽ നാലുപേരും ആർഎസ്എസ് ബിജെപി പ്രവർത്തകരും മുൻപ് ക്രിമിനൽ കേസിൽ അകപ്പെട്ടിട്ടുള്ളവരും ആണ്. ബുധനാഴ്ചയായിരുന്നു രാംനാരായണൻ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെടുന്നത്.
Home News Breaking News ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു

































