കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനം.
ദേവസ്വം ബോർഡ് അംഗങ്ങൾ ആയിരുന്ന ശങ്കർദാസ്സിനെയും, വിജയകുമാറിനെയും പ്രതി ചേർക്കാത്ത് എന്തെന്ന് ചോദ്യം. അന്വേഷണ സംഘത്തിന്റെ മെല്ലപോക്കിലും കോടതി സംശയം പ്രകടിപ്പിച്ചു.
കേസിലെ പ്രതികളായ എൻ വാസു, മുരാരി ബാബു, കെ എസ് ബൈജു എന്നിവരുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം.
ആദ്യമായാണ് ശബരിമല സ്വർണ്ണക്കൊള്ള
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈകോടതി
വിമർശനം ഉന്നയിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ശേഷം അന്വേഷണത്തിൽ
കാര്യമായ പുരോഗതിയില്ല.
കൂട്ടായ തീരുമാനമാണ് ദേവസ്വം ബോർഡ് എടുക്കുക. എ പത്മകുമാറിനെപോലെ തന്നെ
ബോർഡഗങ്ങളായ ശങ്കർദാസിനും വിജയകുമാറിനും, കൂട്ടുത്തരവാദിത്തം ഉണ്ട് എന്തുകൊണ്ടാണ് ഇവരെ പ്രതിചേർക്കാത്തത് എന്ന് മനസിലാകുന്നില്ല. അന്വേഷണത്തിൽ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.
സ്വർണക്കവർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു,മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേട്ടുകേൾവി ഇല്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. നിലവിൽ പ്രതികൾ ജാമ്യം അനുവദിച്ചാൽ കേസ് അന്വേഷണംത്തെ ബാധിക്കുമെന്ന് കോടതി നീരീക്ഷിച്ചു. ജനുവരി അഞ്ചിനാണ് ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈകോടതി പരിഗണിക്കുക.






































