തിരുവനന്തപുരം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ സംസാരിച്ചതിന് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ് ഭീഷണി സന്ദേശം. സന്ദേശം വന്ന ഫോൺ നമ്പർ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഭാഗ്യലക്ഷ്മി പങ്കുവെച്ചു. ഭീഷണി തനിക്കെതിരായി നൽകിയ കൊട്ടേഷനെന്ന് ആരോപണമുണ്ട്. ജീവന് എന്തെങ്കിലും സംഭവിച്ചാൽ കാരണം ദിലീപ് എന്നും പരാമർശം.
നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. വർഷങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിന് തുടർച്ചയായാണ് ഇന്നും ഭീഷണി സന്ദേശം ലഭിച്ചത്. ഫോൺ വിളിച്ച വ്യക്തിയുടെ നമ്പർ പങ്കുവെച്ച് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിപ്പ് എഴുതി. ദിലീപേട്ടനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും എന്നായിരുന്നു ഫോൺ സന്ദേശം. അക്രമിക്കപ്പെടുമോയെന്ന് ഭയമുണ്ടെന്നും പിന്നിൽ കൊട്ടേഷനാണോ എന്ന് സംശയിക്കുന്നതായും ഭാഗ്യലക്ഷ്മി പറയുന്നു.
ഫോൺ സന്ദേശം വന്നതിന് പിന്നാലെ ഭാഗ്യലക്ഷ്മി ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകി. ഇമെയിൽ മുഖേനെ ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്
Home News Breaking News മുഖത്ത് ആസിഡ് ഒഴിക്കും,ദിലീപിനെതിരെ സംസാരിച്ചതിന് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി






































