കോടതി മുറിയിൽ ജഡ്ജിയ്ക്ക് നേരെ വധ ഭീഷണി മുഴക്കിയ പ്രതി റോഷൻ ജേക്കബ് അറസ്റ്റിൽ. കോഴിക്കോട് അഡീഷണൽ സബ് കോടതി രണ്ടിൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ ഇന്നലെയായിരുന്നു സംഭവം.
ജഡ്ജിയെ വെട്ടി കൊല്ലുമെന്ന് പറഞ്ഞ് മുഷ്ടിചുരുട്ടി ആക്രോശിച്ചു ഭീഷണിപ്പെടുത്തുകയും കോടതി നടപടി തടസപ്പെടുത്തുകയും ആയിരുന്നു. ടൗൺ പൊലിസാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരിയിൽ 2022 ലെ വധശ്രമക്കേസിലെ പ്രതിയാണ് റോഷൻ






































