പാലക്കാട്.വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ് മാർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിൽ ആണ് പോസ്റ്റ്മാർട്ടം. ബുധനാഴ്ചയാണ് ജത്തീസ്ഖഡ് സ്വദേശിയായ രാമാനാരായണ്‍ ഭയ്യയെ ആൾകൂട്ടം ചേർന്ന് തടഞ്ഞു വച് മർദിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരികെ മരിച്ചു. കള്ളൻ എന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം രാമനാരായണനെ മർദിച്ചത്. സംഭവത്തിൽ 3 പേര് പിടിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത്തിലൂടെ കൂടുതൽ പ്രതികളിലേക്ക് എത്താൻ കഴിയും എന്നാണ് പോലീസിന്റെ വിലയിരുത്തൽ



































